തൃശൂര്‍: കനത്ത മഴയെ തുടര്‍ന്ന് തൃശൂര്‍ ജില്ലയിലെ മലയോര മേഖലയില്‍ മണ്ണിടിച്ചിലും മലവെള്ളപ്പാച്ചിലും. കൊടകര ബ്ലോക്കിന് കീഴിലെ മലയോര ഗ്രാമമായ മറ്റത്തൂര്‍ പഞ്ചായത്തിലെ വെള്ളിക്കുളങ്ങരക്ക് സമീപമുള്ള ഇത്തനോളിയിലാണ് സംഭവം.
പ്രദേശത്ത് നിന്നും 11 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. അഞ്ച് കുടുംബങ്ങളെ ബന്ധുവീടുകളിലേക്കും ആറ് കുടുംബങ്ങളെ വെള്ളിക്കുളങ്ങര യുപി സ്‌കൂളിലേക്കുമാണ് മാറ്റിയത്. പഞ്ചായത്ത്, വില്ലേജ് അധികൃതര്‍ ഇടപെട്ടാണ് കുടുംബങ്ങളെ മാറ്റി പാര്‍പ്പിച്ചത്.
കഴിഞ്ഞ ദിവസം വൈകീട്ട് ഏഴ് മണിയോടെയാണ് ഇത്തനോളിക്ക് സമീപമുള്ള മലയില്‍ നിന്ന് പൊടുന്നനെ വെള്ളം കുത്തിയൊലിച്ചെത്തിയത്. ശക്തമായ മഴവെള്ള പ്രവാഹത്തില്‍ കോളനിയിലെ വീടുകളിലേക്ക് വെള്ളം കയറി. മുന്‍കരുതല്‍ എന്ന നിലയിലാണ് പ്രദേശത്തെ കുടുംബങ്ങളെ മാറ്റി പാര്‍പ്പിച്ചത്. വെള്ളത്തിന്റെ കുത്തിയൊഴുക്കില്‍ റോഡിലെ ടാറിങ്ങും തകര്‍ന്നിട്ടുണ്ട്.

















