ന്യൂഡല്‍ഹി: കെ.പി.സി.സി ഭാരാവാഹി പട്ടിക ഔദ്യോഗികമായി പ്രഖ്യാപിച്ചു. 23 ജനറല്‍ സെക്രട്ടറിമാര്‍, 28 നിര്‍വാഹക സമിതി അംഗങ്ങള്‍, നാല് വൈസ് പ്രസിഡന്റുമാര്‍ എന്നിവരെ ഉള്‍പ്പെടുത്തിയാണ് പട്ടിക പ്രഖ്യാപിച്ചത്.
എന്‍ ശക്തന്‍, വി.ടി ബല്‍റാം, വി.പി സജീന്ദ്രന്‍, വി.ജെ പൗലോസ് എന്നിവരാണ് വൈസ് പ്രസിഡന്റുമാര്‍. പ്രതാപ ചന്ദ്രനെ ട്രഷറര്‍ ആയി നിയമിച്ചു.
28 ജനറല്‍ സെക്രട്ടറിമാരില്‍ മൂന്ന് പേര്‍ വനിതകളാണ്. അഡ്വക്കേറ്റ് ദീപ്തി മേരി വര്‍ഗീസ്, കെ.എ തുളസി, അലിപ്പറ്റ ജമീല എന്നിവരാണ് വനിതാ ജനറല്‍ സെക്രട്ടറിമാര്‍.
എ.എ ഷുക്കൂർ, ഡോ. പ്രതാപവർമ തമ്പാൻ, അഡ്വ. എസ് അശോകൻ, മരിയപുരം ശ്രീകുമാർ, കെ.കെ എബ്രഹാം, സോണി സെബാസ്റ്റിയൻ, അഡ്വ. കെ ജയന്ത്, അഡ്വ. പി.എം നിയാസ്, ആര്യാടൻ ഷൗക്കത്ത്, സി ചന്ദ്രൻ, ടി.യു രാധാകൃഷ്ണൻ, അഡ്വ. അബ്ദുൽ മുത്തലിബ്, അഡ്വ. ദീപ്തി മേരി വർഗീസ്, ജോസി സെബാസ്റ്റിയൻ, പി.എ സലിം, അഡ്വ. പഴകുളം മധു, എം.ജെ ജോബ്, കെ.പി ശ്രീകുമാർ, എം.എം നസീർ, ആലിപ്പറ്റ ജമീല, ജി.എസ് ബാബു, കെ.എ തുളസി, ജി. സുബോധൻ എന്നിവരാണ് ജനറൽ സെക്രട്ടറിമാർ.
നിര്‍വാഹക സമിതിയില്‍ രണ്ട് വനിതകളെ മാത്രമാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. പത്മജ വേണുഗോപാല്‍, ഡോ. സോന പി.ആര്‍ എന്നിവരാണ് നിര്‍വാഹക സമിതിയില്‍ ഉള്ള വനിതാ നേതാക്കള്‍. വനിതാ ദളിത് പങ്കാളിത്തം പത്ത് ശതമാനം എന്ന നിലയിലാണ് പട്ടിക പ്രഖ്യാപിച്ചിട്ടുള്ളത്.