തിരുവനന്തപുരം: സംസ്ഥാനത്ത് മഴക്കെടുതിയിൽ മൃഗസംരക്ഷണ മേഖലയിൽ (animal husbandry) 2 കോടി രൂപയുടെ നാശനഷ്ടം ഉണ്ടായെന്ന് മന്ത്രി ജെ ചിഞ്ചുറാണി (J Chinjurani). കന്നുകാലികൾ മരിച്ച കർഷകർക്ക് ധനസഹായം നൽകുമെന്നും മന്ത്രി അറിയിച്ചു.
വെള്ളപ്പൊക്കത്തിൽ മൃഗസംരക്ഷണ, ക്ഷീരമേഖലയിൽ വലിയ നഷ്ടങ്ങൾ ഉണ്ടായി. പശുക്കൾ മരിച്ച കർഷകർക്ക് പശു ഒന്നിന് 30000 രൂപ ധനസഹായം നൽകും. പശു കിടാവിന് 15000 രൂപ നൽകും. ചത്ത കോഴി ഒന്നിന് 200 രൂപ വീതം നൽകുമെന്നും മന്ത്രി പറഞ്ഞു.