തിരുവനന്തപുരം; സംസ്ഥാനത്ത് വാക്‌സിനേഷൻ എടുക്കേണ്ട ജനസംഖ്യയുടെ 94.17 ശതമാനം പേർക്ക് ഒരു ഡോസ് വാക്‌സിനും (2,51,52,430), 47.03 ശതമാനം പേർക്ക് രണ്ട് ഡോസ് വാക്‌സിനും (1,25,59,913) നൽകി. ഇന്ത്യയിൽ ഏറ്റവും കൂടുതൽ വാക്‌സിനേഷൻ/ ദശലക്ഷം ഉള്ള സംസ്ഥാനം കേരളമാണ് (10,56,384).
ഇന്നത്തെ റിപ്പോർട്ട് പ്രകാരം, 8733 പുതിയ രോഗികളിൽ 7336 പേർ വാക്‌സിനേഷന് അർഹരായിരുന്നു. ഇവരിൽ 2105 പേർ ഒരു ഡോസ് വാക്‌സിനും 2974 പേർ രണ്ടു ഡോസ് വാക്‌സിനും എടുത്തിരുന്നു. എന്നാൽ 2257 പേർക്ക് വാക്‌സിൻ ലഭിച്ചതായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. കോവിഡ് വാക്‌സിനുകൾ ആളുകളെ അണുബാധയിൽ നിന്നും ഗുരുതരമായ അസുഖത്തിൽ നിന്നും സംരക്ഷിക്കുകയും ആശുപത്രിവാസത്തിന്റെയും മരണത്തിന്റെയും സാധ്യത ഗണ്യമായി കുറയ്ക്കുകയും ചെയ്യുന്നു.