പത്തനംതിട്ട;പത്തനംതിട്ട ജില്ലയിലെ വിവിധ ഇടങ്ങളിൽ ശക്തമായ മഴ. വനമേഖലയിലും ഡാമുകളുടെ വൃഷ്ടി പ്രദേശങ്ങളിലും മഴ കനക്കുമെന്നാണ് മുന്നറിയിപ്പ്. 44 ഇടങ്ങളിൽ ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ ഭീഷണിയുണ്ട്. അപകടമേഖലകളിൽ നിന്ന് ആളുകളെ മാറ്റി പാർപ്പിച്ച് തുടങ്ങി. അപ്പർ കുട്ടനാട്, പന്തളം എന്നിവിടങ്ങളിൽ വെള്ളക്കെട്ട് തുടരുകയാണ്.
ഇന്നലെയും ജില്ലയില്‍ അതിശക്തമായ മഴയാണ് രേഖപ്പെടുത്തിയത്. വൃഷ്ടി പ്രദേശങ്ങളിലും വനമേഖലകളിലും മഴ ശക്തമായതോടെ ഡാമുകളിൽ നിന്നും പുറംതള്ളുന്ന ജലത്തിന്‍റെ അളവ് നിയന്ത്രിക്കാൻ ജില്ലാ ഭരണകൂടം തീരുമാനിച്ചു. ജില്ലയിലെ ഉരുൾപൊട്ടല്‍, മണ്ണിടിച്ചിൽ സാധ്യത മുന്നിൽ കണ്ട് സുരക്ഷ നടപടികൾക്ക് വേണ്ടി വിവിധയിടങ്ങളിൽ യോഗം ചേരും