തിരുവനന്തപുരം:സംസ്ഥാനത്ത് വീണ്ടും മഴ കനക്കുന്ന സാഹചര്യത്തിൽ പ്രകൃതി ദുരന്തമുണ്ടാകാന്‍ (Natural disaster) സാധ്യതയുണ്ടാകാന്‍ സാധ്യതയുള്ള മേഖലകളില്‍ പൊതുജനങ്ങളെ കടത്തി വിടരുതെന്ന നിര്‍ദേശവുമായി ഡിജിപി അനില്‍കാന്ത് (Kerala DGP Anil Kant). എല്ലാ പൊലീസ് (Police) ഡിവൈഎസ്പിമാരും (DySP) ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കണമെന്നും ഏതു സാഹചര്യവും നേരിടാന്‍ സേന തയ്യാറാകണമെന്നും മുഴുവന്‍ സേനയെയും വിന്യസിക്കണമെന്നും അദ്ദേഹം പറഞ്ഞു. വീടുകള്‍ വ്യത്തിയാക്കാന്‍ പൊലീസുകാരും മുന്നിട്ടിറങ്ങണമെന്നും ഡിജിപി വ്യക്തമാക്കി.
അതേസമയം പാലക്കാട് ജില്ലയിലെ മംഗലം ഡാം പരിസരത്ത് രണ്ടിടത്ത് ഉരുള്‍പൊട്ടി. അപകടത്തില്‍ ആളപായമില്ല. കനത്ത മഴയെ തുടര്‍ന്ന് വയനാട് ജില്ലയില്‍ 19 കുടുംബങ്ങളിലെ 83 പേരെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി. വൈത്തിരി താലൂക്കില്‍ മൂന്നും മാനന്തവാടി താലൂക്കില്‍ ഒന്നും ദുരിതാശ്വാസ ക്യാമ്പുകളാണ് തുറന്നത്. ഇടുക്കി അണക്കെട്ടിലെ (ശറൗസസശ റമാ) ജലനിരപ്പ് കുറഞ്ഞെങ്കിലും , തുറന്ന മൂന്ന് ഷട്ടറുകളും ഇന്ന് അടക്കില്ലെന്ന് അധികൃതര്‍ അറിയിച്ചു.