കണ്ണൂര്‍: സംസ്ഥാനത്ത് മഴക്കെടുതിയില്‍ ഒരുമരണം കൂടി. കണ്ണൂര്‍ ഇരുട്ടിയില്‍ ഒരാള്‍ ഒഴുക്കില്‍പ്പെട്ട് മരിച്ചു. വയനാട് നൂൽപ്പുഴയില്‍ പാമ്പുങ്കനിയിൽ താമസിക്കുന്ന വിനോദ് എന്നയാൾ തോട്ടിൽ വീണ് ഒഴുകിപോയി. നൂൽപ്പുഴ പോലീസ് സ്ഥലത്തെത്തിയിട്ടുണ്ട്. മഴ കനത്തതോടെ സംസ്ഥാനത്ത് വിവിധ ഭാഗങ്ങളിലായി ഉരുള്‍പൊട്ടലും നാശനഷ്ടങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
മലപ്പുറം താഴെക്കോട് മാട്ടറക്കലിൽ മലങ്കട മലയിലും, ബിടാവുമലയിലും ചെറിയ രീതിയിൽ ഉരുൾപൊട്ടി. ആളപായമുണ്ടായില്ല. അപകട ഭീഷണിയെ തുടർന്ന് സമീപത്തെ 60 ഓളം കുടുംബങ്ങളെ ബന്ധുവീടുകളിലേക്ക് മാറ്റി താമസിപ്പിച്ചു. വഴിക്കടവ് രണ്ടാം പാടത്ത് തോട് കരകവിഞ്ഞൊഴുകി 10 വീടുകളിലേക്ക് വെള്ളം കയറി. പ്രദേശത്തെ മുപ്പതോളം വീട്ടുകാരെ സമീപത്തുള്ള വീടുകളിലേക്ക് മാറ്റി പാർപ്പിച്ചു. അപകട ഭീഷണിയെ തുടർന്ന് – വഴിക്കടവ്- നാടുകാണി റോഡിൽ രാത്രിയാത്രയ്ക്ക് നിരോധനമേർപ്പെടുത്തി. പാലക്കാടും രണ്ടിടത്ത് ഒരുള്‍പൊട്ടി.
അതിരപ്പിള്ളി വെറ്റിലപ്പാറ ഭാഗത്ത് കനത്ത മഴയാണ് പെയ്യുന്നത്. ചാർപ്പ വെള്ളച്ചാട്ടത്തിൻ്റെ ശക്തി കൂടി. പറമ്പിക്കുളം ഡാമിൽ നിന്നുള്ള നീരൊഴുക്ക് കൂട്ടി. 6000 ക്യു മെക്സ് വെളളമാണ് പുറത്തേക്കൊഴുക്കുന്നത്. ചാലക്കുടിയിൽ ജാഗ്രത നിർദ്ദേശം പുറപ്പെടുവിച്ചു. ചിമ്മിനിയിലും കനത്ത മഴയാണ്.