തിരുവനന്തപുരം;സംസ്ഥാനത്ത് കോവിഡ് വ്യാപനം നിയന്ത്രണവിധേയമായെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കഴിഞ്ഞ ആഴ്ചയിലേതില്‍ നിന്ന് രോഗബാധിതരുടെ എണ്ണത്തില്‍ 17 ശതമാനത്തിന്റെ കുറവാണുണ്ടായിട്ടുള്ളത്. രോഗം വരുന്നവരുടെയും മരണപ്പെടുന്നവരുടെയും എണ്ണംവലിയ തോതില്‍ കുറഞ്ഞു ഗുരുതരമായ രോഗാവസ്ഥയും കുറഞ്ഞെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
അതേസമയം സംസ്ഥാനത്ത് ആദ്യഡോസ് വാക്‌സിനേഷന്‍ രണ്ട് കോടി 51 ലക്ഷം പിന്നിട്ടു. വാക്‌സിനെടുക്കേണ്ട ജനസംഖ്യയുടെ 94.08ശതമാനം പേര്‍ക്ക് ആദ്യഡോസ് നല്‍കി. 46.5ശതമാനം പേര്‍ക്ക് രണ്ടാം ഡോസും നല്‍കി. ആകെ 3,75,45497 ഡോസ് വാക്‌സിനാണ് ഇതുവരെ നല്‍കിയത്. ഇനിയും ആദ്യഡോസ് എടുക്കാനുള്ളവര്‍ കാലതാമസം വരുത്തരുതെന്നും വാക്‌സിനേഷന്‍ ഇടവേള കൃത്യമായി പാലിക്കണമെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു.