തിരുവനന്തപുരം;സംസ്ഥാനത്ത് ഇന്നുമുതല്‍ ഞായറാഴ്ച വരെ വ്യാപക മഴയ്ക്ക് സാധ്യതയെന്ന് മുഖ്യമന്ത്രി. നാളെ മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ഇടുക്കി, കോട്ടയം ജില്ലകളിലാണ് ഓറഞ്ച് അലേര്‍ട്ട്. ഞായറാഴ്ച വരെ ശക്തമായ ഇടിമിന്നലോടുകൂടിയ മഴയുണ്ടാകും.
മലയോര മേഖലകളിലും ദുരന്ത സാധ്യതാ മേഖലകളിലും അതീവ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. 24ാം തിയതി വരെയാണ് സംസ്ഥാനത്ത് മഴ മുന്നറിയിപ്പുള്ളത്.നാളെ പല ജില്ലകളിലും ഒറ്റപ്പെട്ട കനത്ത മഴയുണ്ടാകും.