അടൂർ: സഹപാഠികളായിരുന്ന യുവാവിനെയും യുവതിയെയും സ്വന്തം വീടുകളിൽ മരിച്ച നിലയിൽ കണ്ടെത്തി. കുറുമ്പകര പാലവിള പുത്തൻ വീട്ടിൽ യോഹന്നാൻ വർഗീസിന്റെ മകൻ ജെബിനെ (22) ഇന്നലെ രാവിലെ 7.30 ന് കിടപ്പ് മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കാണുകയായിരുന്നു.
കുറുമ്പകര ചിറമുഖത്ത് ബിജോ ഭവനം ജോൺ മാത്യുവിന്റെ മകൾ സോന മെറിൻ മാത്യുവിനെ ഉച്ചയ്ക്ക് ആണ് കിടപ്പ് മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടത്. ഇവർ നേരത്തേ ഒരുമിച്ച് പഠിച്ചവരാണ്. ജെബിൻ ബെംഗളൂരുവിലും സോന അടൂരിലുള്ള വിദ്യാഭ്യാസ സ്ഥാപനത്തിലും ഉപരിപഠനത്തിന് ചേർന്നിരുന്നു. സംഭവത്തിൽ ദുരൂഹതയില്ലെന്നു പൊലീസ് പറഞ്ഞു.