പുരി ജഗന്നാഥിന്റെ മകൻ ആകാശ് പുരി നായകനാകുന്ന ‘റൊമാന്റിക്’ സിനിമയുടെ ട്രെയിലർ റിലീസ് ചെയ്തു. അച്ഛൻ പുരി ജഗന്നാഥ് തന്നെയാണ് മകൻ നായകനായെത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത്. ധോണി, മെഹബൂബ, ആന്ധ്ര പൊരി എന്നീ സിനിമകളിലൂടെ ശ്രദ്ധേയനാണ് ആകാശ്.
കേതിക ശർമയാണ് ചിത്രത്തിൽ നായിക. റൊമാന്റിക് ആക്‌ഷൻ ത്രില്ലറായാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. രമ്യ കൃഷ്ണൻ, മന്ദിര ബേദി, മകരന്ദ് ദേശ്പാണ്ഡെ, ദിവ്യദർശിനി തുടങ്ങി വലിയ താരനിര തന്നെ ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. ചിത്രം ഒക്ടോബർ 29ന് തിയറ്ററുകളിൽ റിലീസ് ചെയ്യും.