ഔഡി ഇന്ത്യയുടെ ജനപ്രിയ എസ്യുവി ക്യൂ5 പുതിയ മോഡലിന്റെ ബുക്കിങ് സ്വീകരിച്ചു തുടങ്ങി. രണ്ടു ലക്ഷം രൂപ നൽകി ഔഡി ഡീലർഷിപ്പിൽ നിന്നോ ഓൺലൈനായോ വാഹനം ബുക്ക് ചെയ്യാം. അടുത്ത മാസം പുതിയ ക്യൂ 5 വിപണിയിലെത്തും. പ്രീമിയം പ്ലസ്, ടെക്നോളജി എന്നീ വകഭേദങ്ങളുണ്ട് പുതിയ ക്യൂ5 ന്.
ബിഎസ് 6 മാനദണ്ഡങ്ങൾ നിലവിൽ വന്നതിനെ തുടർന്നാണ് ക്യൂ5 ന്റെ വിൽപന ഔഡി നിർത്തി വച്ചത്. രണ്ടാം വരവിൽ 249 ബിഎച്ച്പി കരുത്ത് നൽകുന്ന 2 ലീറ്റർ പെട്രോൾ എൻജിനാണ് വാഹനത്തിൽ. ക്വാഡ്രോ ഓൾ വീൽ ഡ്രൈവും ഡ്രൈവ് സെലക്റ്റും ഡാമ്പിങ് കൺട്രോളോടു കൂടിയ സസ്പെൻഷനുമുണ്ട് പുതിയ വാഹനത്തിൽ. കൂടുതൽ സുരക്ഷയ്ക്കായി റിയർ സൈഡിൽ ഉൾപ്പെടെ 8 എയർബാഗുകളും.
കഴിഞ്ഞ വർഷം രാജ്യന്തര വിപണിലെത്തിയ പുതിയ ക്യൂ5 നെയാണ് ഇന്ത്യൻ വിപണിയിലെത്തിച്ചിരിക്കുന്നത്. വെർട്ടിക്കൽ ക്രോം ലൈനിങ്ങുള്ള വലിയ ഗ്രിൽ, പുതിയ എൽഇഡി ഹെഡ്ലാംപ്, ടെയിൽലാംപ്, 10.1 ഇഞ്ച് ടച്ച് സ്ക്രീനോടു കൂടിയ എഐബി 3 ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, വെർച്വൽ കോക്പിറ്റ് പ്ലസ് (ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ) വയർലെസ് ചാർജർ, ബി ആൻഡ് ഒ പ്രീമിയം ത്രീഡി സൗണ്ട് സിസ്റ്റം എന്നിവ പുതിയ വാഹനത്തിലുണ്