അമേരിക്ക: അമേരിക്കയിലെ ഹൂസ്റ്റണിൽ പറന്നുയരാൻ ശ്രമിക്കുന്നതിനിടെ ചെറു വിമാനം കത്തിയമർന്നു. വിമാനത്തിലുണ്ടായിരുന്ന 21 പേരും അത്ഭുതകരമായി രക്ഷപ്പെട്ടു. പറന്നുയരാൻ ശ്രമിക്കുന്നതിനിടെ വിമാനത്തിൽ തീ പടരുകയായിരുന്നു. ഉടനെ യാത്രക്കാരെ പുറത്തിറക്കി.
നിസാരമായി പരിക്കേറ്റ രണ്ടു പേരെ മാത്രമാണ് ആശുപത്രിലേക്ക് മാറ്റേണ്ടി വന്നത്. ഹൂസ്റ്റണിൽ നിന്ന് ബോസ്റ്റണിലേക്ക് പുറപ്പെട്ട ഫ്ലയർ ബിൽഡേർസ് ഉടമ അലൻ കെൻറിൻറെ സ്വകാര്യ വിമാനമാണ് അപകടത്തിൽപ്പെട്ടത്. 18 യാത്രക്കാരും പൈലറ്റടക്കം മൂന്ന് ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്.
A plane crashed and burst into flames during takeoff at the Houston Executive Airport in Waller County, Texas. All 21 people on board were safely removed from the aircraft pic.twitter.com/TGQkcisVnw
— Reuters (@Reuters) October 19, 2021