തിരുവനന്തപുരം; സംസ്ഥാന ചലച്ചിത്ര അക്കാദമി അവാർഡ് നിർണയത്തിൽ താൻ അപമാനിക്കപ്പെട്ടു എന്ന തരത്തിൽ വരുന്ന വാർത്തകൾക്കെതിരെ പ്രതികരിച്ച് ജൂറി അംഗം എൻ. ശശിധരൻ.അവാർഡ് നിർണയത്തിലെ പല ചർച്ചകളിലും സ്വാഭാവികമായി ഞാൻ സ്വീകരിച്ച അഭിപ്രായങ്ങളും ഇഷ്ടാനിഷ്ടങ്ങളും വേർതിരിച്ചെടുത്ത് വാർത്തയാക്കുന്നതിനോട് യോജിപ്പില്ല. ഞാൻ കൂടി ഭാഗമായ പുരസ്കാര നിർണയത്തിന് നൂറ് ശതമാനവും ഒപ്പമാണെന്നും മറ്റ് തരത്തിലുള്ള വാർത്താ നിർമ്മിതി തികച്ചും വസ്തുതാവിരുദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.
ശശിധരന്റെ വാക്കുകൾ;
‘എന്റെതായി വന്നിട്ടുള്ള അഭിമുഖത്തിൽ അവാർഡ് നിർണയത്തിൽ ഞാൻ അപമാനിക്കപ്പെട്ടു എന്ന തരത്തിൽ വരുന്നത് ശരിയല്ല. സാഹിത്യവും സിനിമയുമുൾക്കൊള്ളുന്ന സർഗ മണ്ഡലത്തിലെ എന്റെ പരിചയങ്ങളും അനുഭവങ്ങളും എന്റെ രാഷ്ട്രീയ ധാരണകളും തന്നെയാണ് എന്നെ പുരസ്കാര സമിതിയിൽ എത്തിച്ചത്. ഏത് വേദിയിലും പ്രകടിപ്പിക്കുന്ന ജനാധിപത്യപരമായ അഭിപ്രായങ്ങൾ ഞാൻ ജൂറിയിലും പ്രകടിപിച്ചിട്ടുണ്ട്. സമിതിയിൽ സക്രിയമായ ഇടപെടലുകൾ നടത്തിയ വ്യക്തിയുമാണ് ഞാൻ. എന്റെ വ്യത്യസ്ത അഭിപ്രായങ്ങൾക്കുo അവിടെ ഒരിക്കലും അവസരം നിഷേധിക്കപ്പെട്ടിട്ടില്ല.
അവാർഡ് നിർണയത്തിലെ പല ചർച്ചകളിലും സ്വാഭാവികമായി ഞാൻ സ്വീകരിച്ച അഭിപ്രായങ്ങളും ഇഷ്ടാനിഷ്ടങ്ങളും വേർതിരിച്ചെടുത്ത് വാർത്തയാക്കുന്നതിനോട് യോജിപ്പില്ല. ഞാൻ കൂടി ഭാഗമായ പുരസ്കാര നിർണയത്തിന് നൂറ് ശതമാനവും ഒപ്പമാണ് ഞാൻ എന്ന് അറിയിക്കുന്നു.
മറ്റ് തരത്തിലുള്ള വാർത്താ നിർമ്മിതി തികച്ചും വസ്തുതാവിരുദ്ധമാണ്.
അതിന് ഞാൻ ഉത്തരവാദിയല്ല ഇങ്ങിനെയൊരു കൈപ്പിഴ പറ്റിയിട്ടുണ്ടെങ്കിൽ ഞാൻ നിർവ്യാജമായി ക്ഷമ ചോദിക്കുന്നു”