ടെക്സസ്: അമേരിക്കയില്‍ ചെറു വിമാനം തകർന്നുവീണു. ടെക്സസിലാണ് സംഭവം. വിമാനത്തിലുണ്ടായിരുന്ന 21 യാത്രക്കാരും ജീവനക്കാരും അത്ഭുതകരമായി രക്ഷപെട്ടു.ബ്രൂക്ക്ഷെയറിലെ ഹൂസ്റ്റണ്‍ എക്സിക്യുട്ടീവ് എയര്‍പോര്‍ട്ടില്‍ നിന്നും ബോസ്റ്റണിലേക്ക് പറന്നുയര്‍ന്ന ഇരട്ട എഞ്ചിനുള്ള വിമാനത്തിനാണ് തീപിടിച്ചത്.
ഹൂസ്റ്റൺ ആസ്ട്രോസും ബോസ്റ്റൺ റെഡ് സോക്സും തമ്മിലുള്ള പ്ലേ-ഓഫ് ബേസ്ബോൾ മത്സരം കാണാനുള്ള ആരാധാകരുമായി പോയ വിമാനമാണ് അപകടത്തിൽപ്പെട്ടത്. വിമാനത്തിലുണ്ടായിരുന്നവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.