തിരുവനന്തപുരം: കാലവർഷകെടുതിയുടെ പശ്ചാത്തലത്തിൽ എൻജിനിയറിംഗ് കോളജ്, പോളിടെക്നിക് കോളജ് ഉൾപ്പെടെയുള്ള എല്ലാ ഉന്നത വിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഈ മാസം 23 വരെ അവധി പ്രഖ്യാപിച്ചു.
ഒക്ടോബർ 21,22,23 തീയതികളിൽ നടത്താൻ നിശ്ചയിച്ചിരുന്ന പരീക്ഷകൾ മാറ്റിവയ്ക്കുന്നതിന് സർവകലാശാലകൾ നടപടി സ്വീകരിക്കണമെന്ന നിർദേശവും നല്കി.സംസ്ഥാനത്തെ കോളജുകൾ ഉൾപ്പെടെയുള്ള ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങൾ പൂർണതോതിൽ തുറക്കുന്നത് ഒക്ടോബർ 25 ലേക്ക് മാറ്റിയതായി ഉന്നതവിദ്യാഭ്യാസ വകുപ്പ് അറിയിച്ചിരുന്നു.