സിംഗപ്പൂർ : അമേരിക്ക ഉൾപ്പടെ 8 രാജ്യങ്ങളിൽ നിന്നുള്ളവർക്ക് സിഗപ്പൂരിൽ ഇന്നു മുതൽ പ്രവേശനം.അമേരിക്ക, ബ്രിട്ടൺ, കാനഡ, ഡെന്മാർക്ക്, ഫ്രാൻസ്, ഇറ്റലി, നെതർലൻഡ്സ്, സ്പെയിൻ എന്നീ രാജ്യങ്ങളിൽ നിന്നുള്ളവർക്കാണ് പ്രവേശനാനുമതി. ബ്രൂണേയ്, ജർമ്മനി എന്നീ രാജ്യങ്ങളിൽ നിന്നുള്ളവർക്ക് സെപ്തംബറിൽ യാത്രാനുമതി നല്കിയിരുന്നു.
പുതിയ നിർദ്ദേശമനുസരിച്ച് ഈ രാജ്യങ്ങളിൽ നിന്നുള്ള വാക്സിൻ സ്വീകരിച്ച യാത്രക്കാർക്ക് കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റുണ്ടെങ്കിൽ സിംഗപ്പൂരിൽ ക്വാറന്റൈൻ ആവശ്യമില്ല. രാജ്യത്തെ ജനസംഖ്യയുടെ 80 ശതമാനത്തിലധികം ജനങ്ങൾ കൊവിഡ് വാക്സിൻ സ്വീകരിച്ചതോടെയാണ് നിയന്ത്രണങ്ങളിൽ ഇളവ് വരുത്താൻ സർക്കാർ തീരുമാനിച്ചത്.