തിരുവനന്തപുരം; സംസ്ഥാനത്ത് മഴക്കെടുതിയിൽ ഒരാഴ്ചയ്ക്കിടെ ജീവൻ നഷ്ടപ്പെട്ടത് 39 പേർക്ക്. ഒക്ടോബർ പന്ത്രണ്ട് മുതൽ പത്തൊൻപതുവരെയുള്ള ദിവസങ്ങൾക്കിടെയാണ് 39 പേർ മരിച്ചത്. റവന്യുമന്ത്രി കെ. രാജനാണ് ഇക്കാര്യം അറിയിച്ചത്.
മഴക്കെടുതിയിൽപ്പെട്ട അഞ്ച് പേരെ കാണാനുണ്ടെന്നും മന്ത്രി അറിയിച്ചു. ഇവർക്കായുള്ള തെരച്ചിൽ തുടരുകയാണ്. പ്രത്യേക സാഹചര്യം കണക്കിലെടുത്ത് സംസ്ഥാനത്ത് പന്ത്രണ്ട് എൻഡിആർഎഫ് സംഘങ്ങളെ വിന്യസിച്ചു. റെഡ് അലേർട്ടിന് സമാനമായ മുൻ കരുതൽ സ്വീകരിക്കാൻ കളക്ടർമാർക്ക് നിർദേശം നൽകിയതായും മന്ത്രി രാജൻ വ്യക്തമാക്കി.