ദുബായ്: ലോകകപ്പ് ടി20 യോഗ്യതാ മത്സരത്തിൽ രണ്ടാം ജയവുമായി സ്‌കോട്ട്‌ലാൻഡ്. പാപുവ ന്യൂഗിനിയെ 17 റൺസിനാണ് സ്‌കോട്ട്‌ലാൻഡ് തോൽപ്പിച്ചത്. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത സ്‌കോട്ട്‌ലാൻഡ് 20 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 165 റൺസ് നേടിയപ്പോൾ പാപുവ ന്യൂഗിനിയുടെ ഇന്നിങ്‌സ് 19.3 ഓവറിൽ 148 റൺസിന് അവസാനിച്ചു.
സ്‌കോട്ട്‌ലന്റിനായി റിച്ചി ബെറിങ്ടണ്‍ അര്‍ധ സെഞ്ചുറി കണ്ടെത്തി. 49 പന്തില്‍ ആറു ഫോറിന്റേയും മൂന്ന് സിക്‌സിന്റേയും സഹായത്തോടെ റിച്ചി 70 റണ്‍സ് നേടി. 36 പന്തില്‍ 45 റണ്‍സോടെ മാത്യു ക്രോസ് റിച്ചിക്ക് പിന്തുണ നല്‍കി. പാപ്പുവ ന്യൂ ഗിനിയക്കായി കബൗ മോറിയ നാലും ചാദ് സോപര്‍ മൂന്നും വിക്കറ്റ് വീഴ്ത്തി.ആദ്യ മത്സരത്തില്‍ ബംഗ്ലാദേശിനെ അട്ടിമറിച്ച സ്കോട്‌ലന്‍ഡിന് രണ്ട് മത്സരങ്ങളില്‍ രണ്ട് ജയമായി. ഒമാനെതിരായ ഒരു മത്സരം കൂടി സ്കോട്‌ലന്‍ഡിന് ബാക്കിയുണ്ട്.