കോട്ടയം; കോട്ടയം ജില്ലയിൽ 33 ഇടങ്ങളിൽ മണ്ണിടിച്ചിൽ സാധ്യതയുണ്ടെന്ന് ജില്ലാ ഭരണകൂടം . കൂട്ടിക്കൽ , മൂന്നിലവ്, തലനാട്, തീക്കോയി പൂഞ്ഞാർ തെക്കേക്കര, നെടുഭാഗം വില്ലേജുകളിലുള്ള പ്രദേശങ്ങളിൽ അപകട സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.
ഈ പ്രദേശത്തുള്ളവരോട് ക്യാമ്പുകളിലേക്ക് മാറാൻ അധികൃതർ നിർദേശിച്ചിരിക്കുകയാണ്. രണ്ട് ദിവസം ശക്തമായ മഴ ഉണ്ടാകാൻ സാധ്യതയുള്ളതിനാലാണ് മുന്നറിയിപ്പ് നൽകിയത്.അതേസമയം പത്തനംതിട്ട, കോട്ടയം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട് എന്നീ ജില്ലകളിൽ മഴക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്.