തിരുവല്ല: വീടിന് സമീപത്തെ വെള്ളക്കെട്ടിൽ വീണ് അമിച്ചകരി സ്വദേശിയായ വയോധികൻ മരിച്ചു. നെടുമ്പ്രം ഒന്നാം വാർഡിൽ അമിച്ചകരി വലിയ വീട്ടിൽ പറമ്പിൽ രവീന്ദ്ര പണിക്കർ ( 72 ) ആണ് മരിച്ചത്.
രാവിലെ 11 മണിയോടെ ആയിരുന്നു സംഭവം. വീട്ടിൽ വെള്ളം കയറിയതിനെ തുടർന്ന് രവീന്ദ്ര പണിക്കർ രണ്ട് ദിവസം മുമ്പ് മകൻറെ വീട്ടിലേക്ക് താമസം മാറ്റിയിരുന്നു. വെള്ളം ഇറക്കമിട്ടു തുടങ്ങിയതോടെ വീട്ടുപകരണങ്ങൾ സുരക്ഷിതമാണോ എന്നറിയാൻ വീട്ടിലേക്ക് വരും വഴി കാൽ വഴുതി വെള്ളക്കെട്ടിൽ വീഴുകയായിരുന്നു.
സംഭവം കണ്ട് ഓടിയെത്തിയ സമീപ വാസികൾ ചേർന്ന് രവീന്ദ്ര പണിക്കരെ മുങ്ങിയെടുത്തു. തുടർന്ന് ട്രാക്ടറിൽ റോഡിലെത്തിച്ച രവീന്ദ്ര പണിക്കരെ പുളിക്കീഴ് പോലീസിൻറെ നേതൃത്വത്തിൽ ആംബുലൻസിൽ കയറ്റി തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.