കോഴിക്കോട്: മിഠായിത്തെരുവില്‍ അനധികൃത നിര്‍മാണങ്ങള്‍ വ്യാപകമെന്ന് പോലീസിൻ്റെ പരിശോധനാ റിപ്പോര്‍ട്ട്. മിഠായിത്തെരുവിലെ തീപിടിത്തത്തിൻ്റെ പശ്ചാത്തലത്തിലാണ് സ്പെഷല്‍ ബ്രാഞ്ച് പരിശോധന നടത്തിയത്. പരിശോധന റിപ്പോര്‍ട്ട് കലക്ടര്‍ക്ക് ഉടന്‍ സമര്‍പ്പിക്കും.
മിഠായിത്തെരുവിന് സമീപം മൊയ്തീന്‍ പള്ളി റോഡിലെ തീപിടിത്തത്തിനു പിന്നാലെയായിരുന്നു പോലിസ് മിഠായിത്തെരുവില്‍ പരിശോധന നടത്തിയത്. ഈ പരിശോധനയില്‍ കണ്ടെത്തിയതില്‍ ഏറെയും നിയമലംഘനങ്ങളാണ്. മിക്ക കടകളും പ്രവര്‍ത്തിക്കുന്നത് മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ്.
വൈദ്യുതി സംവിധാനങ്ങള്‍ കൃത്യമായി പ്രവര്‍ത്തിക്കുന്നില്ല. സാധനങ്ങള്‍ കുന്നുകൂടി കിടക്കുന്നു അഞ്ഞൂറു പേജുള്ള പരിശോധനാ റിപ്പോര്‍ട്ടാണ് സ്പെഷല്‍ ബ്രാഞ്ച് എ.സി.പി എ.ഉമേഷ് കമ്മിഷണര്‍ക്ക് സമര്‍പ്പിച്ചത്. ഈ റിപ്പോര്‍ട്ട് കലക്ടര്‍ക്കും കോര്‍പറേഷന്‍ മേയര്‍ക്കും അഗ്നിരക്ഷാ സേനക്കും കൈമാറും. ഇതിനു ശേഷമായിരിക്കും റിപ്പോര്‍ട്ടിൻ്റെ അടിസ്ഥാനത്തില്‍ ഏതു തരത്തിലുള്ള നടപടി സ്വീകരിക്കണമെന്ന് തീരുമാനിക്കുക.