പൗരി: ഉത്തരാഖണ്ഡിലെ പൗരി ജില്ലയിൽ കനത്ത മഴയിൽ മൂന്ന് മരണം. ടെന്റിൽ താമസിച്ചിരുന്ന നേപ്പാൾ സ്വദേശികളാണ് മരിച്ചത്. സംസ്ഥാനത്ത് ഇന്നലെ മുതൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. സ്ഥിതി ശാന്തമാകാതെ സംസ്ഥാനത്തേക്ക് ആളുകൾ വരരുതെന്ന് സർക്കാർ നിർദ്ദേശിച്ചു.
നൈനിറ്റാളിലേക്കുള്ള പാതകളിൽ മണ്ണിടിച്ചിലിനെ തുടർന്ന് കുടുങ്ങിക്കിടക്കുന്നവരോട് സ്വദേശങ്ങളിലേക്ക് മടങ്ങാൻ ആവശ്യപ്പെട്ടു. 2000 തീർത്ഥാടകരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി. തെക്കൻ പശ്ചിമ ബംഗാളിലും പടിഞ്ഞാറൻ യുപിയിലും ശക്തമായ മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. അതേസമയം ഡൽഹിയിൽ കഴിഞ്ഞ ദിവസം ചെയ്ത മഴക്ക് പിന്നാലെ വായു നിലവാരം മെച്ചപ്പെട്ടു.