ലക്നോ: ഉത്തർപ്രദേശിൽ ആരും സുരക്ഷിതരല്ലെന്ന് ആവർത്തിച്ച് കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി. ഉത്തർ പ്രദേശിലെ ഷാജഹാൻപൂരിൽ അഭിഭാഷകൻ കോടതിയിൽ വെടിയേറ്റ് മരിച്ച സംഭവത്തിനു ശേഷമാണ് പ്രിയങ്കയുടെ പ്രതികരണം.
നീതിന്യായസംവിധാനം ജനാധിപത്യത്തിന്റെ അവിഭാജ്യ ഘടകമാണ്. കോടതി കെട്ടിടത്തില്‍ വച്ച് പകല്‍വെളിച്ചത്തില്‍ ഒരു അഭിഭാഷകനെ വെടിവച്ചുകൊന്നതിലൂടെ യുപിയില്‍ ആരും സുരക്ഷിതരല്ലെന്ന് വ്യക്തമായിരിക്കുകയാണ്. യുപിയില്‍ സ്ത്രീകളും കര്‍ഷകരും അഭിഭാഷകര്‍ പോലും സുരക്ഷിതരല്ല- പ്രിയങ്ക ട്വീറ്റ് ചെയ്തു.
The legal and judicial fraternity is an integral pillar of our democracy. The brutal murder of an advocate in broad daylight in court premises in Shahjahanpur is another chilling reminder that no one is safe in today’s UP – not women, not farmers and now not advocates.
— Priyanka Gandhi Vadra (@priyankagandhi) October 18, 2021
ഉത്തർപ്രദേശിലെ ഷാജഹാൻപൂരിൽ ഇന്ന് രാവിലെയാണ് ജില്ലാ കോടതിവളപ്പിൽ അഭിഭാഷകൻ വെടിയേറ്റു മരിച്ചത്. കോടതിയുടെ മൂന്നാം നിലയിൽ വെച്ചാണ് ഭൂപേന്ദ്ര പ്രതാപ് സിങ് എന്ന അഭിഭാഷകൻ കൊല്ലപ്പെട്ടത്. മൃതദേഹത്തിന് സമീപത്ത് നിന്ന് നാടൻ തോക്ക് കണ്ടെടുത്തു. പ്രാഥമിക റിപ്പോർട്ടുകൾ പ്രകാരം സംഭവം നടക്കുമ്പോൾ അഭിഭാഷകൻ ഒറ്റക്കായിരുന്നു.