ആമ്പല്ലൂര്‍: തൃശൂർ ഡിസിസി സെക്രട്ടറിയും കോണ്‍ഗ്രസ്- ഒബിസി വിഭാഗം സംസ്ഥാന സെക്രട്ടറിയുമായ എന്‍.എസ്.സരസനെ വീടിനകത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. 56 വയസായിരുന്നു.
മൃതദേഹം തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. സംഭവത്തില്‍ പുതുക്കാട് പൊലീസ് കേസെടുത്തു.
വെണ്ടോര്‍ ചുങ്കം നെടുംപറമ്പില്‍ പരേതനായ ശങ്കരന്റെയും കാര്‍ത്തുവിന്റെയും മകനാണ്.
ഭാര്യ: സുനന്ദ. മക്കള്‍: ശ്രീക്കുട്ടി, ശരത്. മരുമക്കള്‍: വിപിന്‍, ശ്രീഷ.