കൊച്ചി: തിരക്ക് കുറഞ്ഞ സമയങ്ങളില്‍ യാത്രാ നിരക്ക് കുറച്ച് കൊച്ചി മെട്രോ. രാവിലെ ആറ് മണി മുതൽ എട്ട് മണിവരെയും രാത്രി എട്ട് മുതൽ 10.50 വരെയും ആണ് ഇളവ്. യാത്ര നിരക്ക് കുറയ്ക്കണമെന്ന ഉപഭോക്താക്കളുടെ അഭിപ്രായത്തിന്റെ അടിസ്ഥാനത്തിലാണ് തീരുമാനമെന്ന് കൊച്ചി മെട്രോ അറിയിച്ചു.
യാത്രാ ഇളവ് ഈ മാസം 20 മുതൽ പ്രാബല്യത്തിൽ വരും. 50 ശതമാനം നിരക്ക് ഇളവിൽ ഈ സമയങ്ങളിൽ യാത്ര ചെയ്യാം. കൊച്ചി 1 കാർഡ് ഉപയോഗിക്കുന്നവർക്കും ഇളവ് ബാധകമാക്കും. ക്യു ആര്‍ ടിക്കറ്റുകള്‍, കൊച്ചി 1 കാര്‍ഡ്, കൊച്ചി 1 കാര്‍ഡ് ട്രിപ്പ് പാസ് എന്നിവ ഉപയോഗിച്ച് യാത്ര ചെയ്യുന്ന എല്ലാ യാത്രക്കാര്‍ക്കും ഈ പ്രയോജനം ലഭിക്കുമെന്ന് കെ എം ആര്‍ എല്‍ അറിയിച്ചു.
https://www.facebook.com/plugins/post.php?href=https%3A%2F%2Fwww.facebook.com%2FKochiMetroRail%2Fposts%2F4686307718057372&show_text=true&width=500