ഇടുക്കി: പൊന്മുടി ഡാം തുറന്നു. ഡാമിന്‍റെ ഒരു ഷട്ടർ 10 സെന്‍റീ മീറ്ററാണ് ഉയർത്തിയത്. സെക്കന്‍റില്‍ 75 കുമിക്സ് വെള്ളമാണ് ഡാമിന്‍റെ പുറത്തേക്ക് ഒഴുകുന്നത്. നിലവിൽ 706.6 അടിയാണ് ഡാമിലെ ജലനിരപ്പ്. 707. 75 അടിയാണ് ഡാമിന്‍റെ പരമാവധി സംഭരണ ശേഷി.
ഇടുക്കിഡാം നാളെ തുറക്കും. നാളെ രാവിലെ 11 മണിക്കാണ് ഡാം തുറക്കുക. ഡാമിന്‍റെ രണ്ട് ഷട്ടറുകളാണ് തുറക്കുന്നത്. ഷട്ടറുകള്‍ 100 സെ.മീ ഉയർത്തും. ഒരു ലക്ഷം ലിറ്റര്‍ വെള്ളം സെക്കന്‍റില്‍ പുറത്തുവിടും. 2,395 അടിയിലേക്ക് ജലനിരപ്പ് താഴ്ത്തും. സമീപവാസികള്‍ക്ക് ജില്ലാ ഭരണകൂടം ജാഗ്രതാനിര്‍ദേശം നല്‍കിയിട്ടുണ്ട്.