വിജയ് സേതുപതിയും മാധവനും കേന്ദ്ര കഥാപാത്രങ്ങളായെത്തിയ സൂപ്പർഹിറ്റ് ചിത്രം ‘വിക്രംവേദ’ ഹിന്ദി റീമേക്കിന് തുടക്കമായി. വിക്രംവേദ എന്നു തന്നെയാണ് ഹിന്ദിയിലും പേരിട്ടിരിക്കുന്നത്. വേദയായി ഹൃതിക് റോഷനും വിക്രമായി സെയ്ഫ് അലിഖാനും അഭിനയിക്കുന്നു.
ചിത്രം തമിഴിലൊരുക്കിയ ഗായത്രി-പുഷ്‌കർ ജോഡിയാണ് ഹിന്ദി പതിപ്പ് സംവിധാനം ചെയ്യുന്നത്. ഫ്രൈഡേ ഫിലിംവർക്ക്സിൻറെ ബാനറിൽ നീരജ് പാണ്ഡേയും റിലയൻസ് എൻറർടെയ്‍ൻമെൻറും വൈ നോട്ട് സ്റ്റുഡിയോസും ചേർന്നാണ് നിർമാണം.
നേരത്തേ ആമീർ ഖാനെയാണ് ചിത്രത്തിന് വേണ്ടി തീരുമാനിച്ചിരുന്നത്. ആമീറിന് പകരമാണ് ഹൃത്വിക് എത്തിയത്. 2002ൽ പുറത്തെത്തിയ ‘ന തും ജാനോ ന ഹം’ എന്ന ചിത്രത്തിലാണ് ഇതിനു മുൻപ് ഹൃതിക്കും സെയ്‍ഫും ഒരുമിച്ചെത്തിയത്.
Hero walking on to set after 2 years. I am walking in front of him .
Wait for it. #vikramvedha #teamisasliheroesShot by : Vinod Rawat pic.twitter.com/nG4BJgikbt
— Hrithik Roshan (@iHrithik) October 15, 2021