ആദ്യാക്ഷരം കുറിച്ച് ദിലീപിന്റെയും കാവ്യാ മാധവന്റെയും മകൾ മഹാലക്ഷ്മി. ആവണംകോട് സരസ്വതി ക്ഷേത്രനടയിൽ വച്ചായിരുന്നു ചടങ്ങുകൾ നടന്നത്. ഇതിന്റെ ചിത്രങ്ങൾ ദിലീപ് തന്റെ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചു. മീനാക്ഷിയും കാവ്യയ്ക്കും ദിലീപിനുമൊപ്പം ഉണ്ടായിരുന്നു.
’ഇന്ന് ഞങ്ങളുടെ മഹാലക്ഷ്മി ആദ്യാക്ഷരം കുറിച്ചു. ശ്രീശങ്കരന്റെ ദിവ്യസാന്നിദ്ധ്യം നിറഞ്ഞ ആവണംകോട് സരസ്വതി ക്ഷേത്രനടയിൽ. ആദ്യാക്ഷരം അമ്മയാണ്, എല്ലാത്തിന്റേയും പ്രഭവം. മഹാലക്ഷ്മിയെ സരസ്വതി ദേവി അനുഗ്രഹിക്കട്ടെ…എല്ലാവരുടെയും അനുഗ്രഹവും പ്രാർത്ഥനയും ഉണ്ടാകണം’, എന്നാണ് ദിലീപ് കുറിച്ചത്. പിന്നാലെ നിരവധി പേരാണ് മഹാലക്ഷ്മിക്ക് ആശംസകളുമായി രംഗത്തെത്തിയത്.
2018 വിജയദശമി ദിനത്തിലായിരുന്നു മഹാലക്ഷ്മിയുടെ ജനനം. ‘വിജയദശമി ദിനത്തിൽ എൻറെ കുടുംബത്തിൽ മീനാക്ഷിക്ക് ഒരു കുഞ്ഞനുജത്തികൂടി എത്തിയിരിക്കുന്നു’, എന്നാണ് അന്ന് ദിലീപ് കുറിച്ചത്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു ജനനം.
2016 നവംബർ 25നായിരുന്നു ദിലീപും കാവ്യയുമായുള്ള വിവാഹം. കൊച്ചിയിലെ ഹോട്ടലിൽ നടന്ന വിവാഹത്തിൽ സിനിമാമേഖലയിൽ നിന്നുൾപ്പെടെയുള്ള ക്ഷണിക്കപ്പെട്ടവർ പങ്കെടുത്തു.