ജിദ്ദ: ഇന്റർനാഷണൽ ഇന്ത്യൻ സ്കൂളിലേക്ക് വിവിധ തസ്തികകളിൽ ഇന്ത്യയിൽ നിന്ന് നിയമനം നടത്തുന്നു. ഹെഡ്‍മിസ്ട്രസ്, പോസ്റ്റ് ഗ്രാജുവേറ്റ് ടീച്ചർ, ട്രെയിൻഡ് ഗ്രാജുവേറ്റ് ടീച്ചർ, ഫിസിക്കൽ എജ്യുക്കേഷൻ ടീച്ചർ, പ്രൈമറി ടീച്ചർ, നഴ്‍സറി ട്രെയിൻഡ് ടീച്ചർ, ഐ.ടി സൊലൂഷൻ, സ്മാർട്ട് ക്ലാസ് മെയിന്റനൻസ് ആന്റ് റിപ്പയർ, ബിൽഡിങ് മെയിന്റനൻസ് ഇൻചാർജ്, നഴ്‍സ്, ലാബ് അസിസ്റ്റന്റ്, ഓഡിയോ വിഷ്വൽ ടെക്നീഷൻ / ഓപ്പറേറ്റർ എന്നീ തസ്തികകളിലേക്കാണ് നിയമനം.
സ്ത്രീകൾക്കും പുരുഷന്മാർക്കും അപേക്ഷിക്കാം. ദില്ലിയിൽ വെച്ചായിരിക്കും ഇന്റർവ്യൂ ഉൾപ്പെടെയുള്ള നടപടികൾ. www.iisjed.org എന്ന വെബ്‍സൈറ്റ് വഴിയാണ് അപേക്ഷ നൽകേണ്ടത്. ഡിസംബർ 17ന് വൈകുന്നേരം ഇന്ത്യൻ സമയം 7.30 വരെയാണ് അപേക്ഷ സമർപ്പിക്കാനുള്ള സമയം. ടീച്ചിങ്, സപ്പോർട്ടിങ് വിഭാഗങ്ങളിലേക്ക് അപേക്ഷിക്കുന്ന ദമ്പതികൾക്ക് മുൻഗണന ലഭിക്കും. ഒഴിവുകളുടെ എണ്ണവും യോഗ്യതളും ഉൾപ്പെടെയുള്ള വിശദ വിവരങ്ങൾ വെബ്‍സൈറ്റിലുണ്ട്.