മസ്‍കത്ത്: ഒമാനിൽ പുതിയതായി 12 പേർക്ക് കൂടി കൊവിഡ് വൈറസ് ബാധ
സ്ഥിരീകരിച്ചു. രോഗം ബാധിച്ച് ചികിത്സയിലായിരുന്ന 10 പേർ കൂടി രോഗമുക്തരായി. അതേസമയം കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് ഒരു കൊവിഡ് മരണം രേഖപ്പെടുത്തിയിട്ടുണ്ട്.
ഇതുവരെയുള്ള കണക്കുകൾ പ്രകാരം രാജ്യത്ത് ആകെ 3,04,066 പേർക്ക് കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരിൽ 2,99,434 പേരാണ് ഇതിനോടകം രോഗമുക്തരായത്. ആകെ 4106 പേർക്ക് കൊവിഡ് കാരണം ജീവൻ നഷ്‍ടമാവുകയും ചെയ്‍തു. നിലവിൽ 98.5 ശതമാനമാണ് രാജ്യത്തെ രോഗമുക്തി നിരക്ക്.
നിലവിൽ 526 കൊവിഡ് രോഗികൾ മാത്രമാണ് രാജ്യത്തുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്തെ വിവിധ ആശുപത്രികളായി ആകെ മൂന്ന് കൊവിഡ് രോഗികളെ മാത്രമാണ് പ്രവേശിപ്പിച്ചത്. ഇവർ ഉൾപ്പെടെ ആകെ 20 കൊവിഡ് രോഗികൾ ഇപ്പോൾ ചികിത്സയിലുണ്ട്. ഇതിൽ 10 പേരുടെ നില ഗുരുതരമാണ്. ഇവരെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ച് ചികിത്സ നൽകിവരികയാണ്.