തിരുവനന്തപുരം: സംസ്ഥാനത്ത് കോളജുകള്‍ തുറക്കുന്നത് വീണ്ടും മാറ്റി. മഴക്കെടുതികളുടെ പശ്ചാത്തലത്തിലാണ് തീയതി വീണ്ടും നീട്ടിയത്. ഈ മാസം 25 മുതല്‍ കോളജുകള്‍ പൂര്‍ണതോതില്‍ തുറക്കാനാണ് തീരുമാനം. മുഖ്യമന്ത്രി വിളിച്ച ഉന്നത തലയോഗത്തിലാണ് തീരുമാനമെടുത്തത്.
നേരത്തേ ബുധനാഴ്ച കോളജുകള്‍ തുറക്കാനായിരുന്നു തീരുമാനം. വിവിധ പരീക്ഷകളും മഴക്കെടുതികളുടെ സാഹചര്യത്തില്‍ നീട്ടി വെച്ചിരുന്നു. തിങ്കളാഴ്ച നടക്കാനിരുന്ന ഒന്നാം വര്‍ഷ ഹയര്‍സെക്കന്‍ഡറി പരീക്ഷ മാറ്റി വെച്ചിരുന്നു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.
ഡാമുകള്‍ എപ്പോള്‍ തുറക്കണമെന്ന് വിദഗ്ധ സമിതി തീരുമാനിക്കും. ഡാമുകള്‍ ഏതൊക്കെ, എപ്പോള്‍ തുറക്കണമെന്ന് വിദഗ്ധ സമിതി തീരുമാനം കൈക്കൊള്ളും. തീരുമാനം മൂന്ന് മണിക്കൂര്‍ മുമ്പ് ജില്ലാ കലക്ടര്‍മാരെ വിവരം അറിയിക്കും. അതിന് ശേഷം മാത്രമേ ഡാമുകള്‍ തുറക്കാവൂ. പ്രദേശവാസികളെ സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റാന്‍ കലക്ടര്‍മാര്‍ക്ക് ആവശ്യമായ സമയം കൊടുക്കണമെന്നും ഉന്നത തലയോഗത്തില്‍ തീരുമാനിച്ചു.