അബുദാബി: യുഎഇയുടെ വിവിധ ഭാഗങ്ങളിൽ തിങ്കളാഴ്‍ച രാവിലെ കനത്ത മൂടൽ മഞ്ഞ് അനുഭവപ്പെട്ടു . ഉഷ്ണകാലം അവസാനിച്ചതിന് പിന്നാലെ രാജ്യത്തെ താപനിലയും കുറഞ്ഞുവരികയാണ്,
തിങ്കളാഴ്‍ച രാവിലെ രൂപപ്പെട്ട മൂടൽമഞ്ഞ് കാരണം വിവിധ പ്രദേശങ്ങളിൽ ദൂരക്കാഴ്‍ച തടസപ്പെടാൻ സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. അൽ ദഫ്‍റ, അബുദാബി എന്നിവിടങ്ങളിലാണ് കനത്ത മൂടൽമഞ്ഞുള്ളത്. എന്നാൽ തീരപ്രദേശങ്ങളിലും രാജ്യത്തിന്റെ ചില ഉൾപ്രദേശങ്ങളിലും ദൂരക്കാഴ്‍ച തടസപ്പെടാൻ സാധ്യതയുണ്ടെന്ന് അധികൃതർ അറിയിച്ചു.
#Alert #Fog_Alert #NCM pic.twitter.com/CC1qjd6AWA
— المركز الوطني للأرصاد (@NCMS_media) October 17, 2021