ഒട്ടേറെ മികച്ച കഥാപാത്രങ്ങളിലൂടെ പ്രേക്ഷ ശ്രദ്ധനേടിയ താരമാണ് വിക്കി കൗശാൽ. സർദാർ ഉദ്ധം എന്ന താരത്തിന്റെ പുതിയ ചിത്രം മികച്ച പ്രതികരണം നേടി പ്രദർശനം തുടരുകയാണ്. ഇപ്പോഴിതാ വിക്കിയുടെ വ്യക്തി ജീവിതത്തെ കുറിച്ചുള്ള വാർത്തകളാണ് സമൂഹ മാധ്യമത്തിൽ ശ്രദ്ധനേടുന്നത്. നടി കത്രീന കൈഫുമായി താരം പ്രണയത്തിലാണെന്നാണ് വാർത്തകൾ സോഷ്യൽ മീഡിയയിലെ ഇപ്പോളത്തെ ചർച്ച വിഷയം . ഇരുവരും ഉടൻ വിവാഹിതരാവുമെന്നാണ് നിലവിലത്തെ അഭ്യൂഹം . ഇ ടൈംസിന് നൽകിയ അഭിമുഖത്തിനിടെയാണ് ഈ അഭ്യൂഹത്തെക്കുറിച്ചും ചോദ്യങ്ങൾ ഉയർന്നു. തുടർന്നാണ് മറുപടിയുമായി താരം എത്തിയത്.
‘ആ വാർത്ത പ്രചരിപ്പിക്കുന്നത് നിങ്ങളുടെ സുഹൃത്തുക്കളാണ്. ശരിയായ സമയം വരുമ്പോൾ ഞാൻ വൈകാതെ എൻഗേജ്ഡ് ആകും. അതിന് സമയം വരണം.’- വിക്കി കൗശാൽ പറഞ്ഞു.
കഴിഞ്ഞ ദിവസം സർദാർ ഉദ്ധമിലെ താരത്തിന്റെ പ്രകടനത്തെ പ്രശംസിച്ചുകൊണ്ട് കത്രീന ഇൻസ്റ്റഗ്രാം സ്റ്റോറി പങ്കുവച്ചിരുന്നു. കൂടാതെ മുംബൈയിൽ നടന്ന സർദാർ ഉദ്ധമിന്റെ സ്‌പെഷ്യൽ സ്‌ക്രീനിങ്ങിലും താരം എത്തിയിരുന്നു. വിക്കി കൗശാലും കത്രീനയും പ്രണയത്തിലാണെന്ന വാർത്ത പ്രചരിക്കാൻ തുടങ്ങിയിട്ട് നാളുകളായി.