മസ്‌കത്ത്: ഒമാനില്‍ (Oman) കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ 29 പേര്‍ക്ക് കൂടി കോവിഡ് 19 (covid 19)സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. രണ്ട് കോവിഡ് മരണങ്ങള്‍ കൂടി രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കഴിഞ്ഞ മൂന്ന് ദിവസത്തെ കണക്കുകളാണ് പുറത്തുവിട്ടത്.
നേരത്തെ രോഗം ബാധിച്ച് ചികിത്സയിലായിരുന്ന 62 പേര്‍ കൂടി രോഗമുക്തരാവുകയും ചെയ്തു. ഇതുവരെ 3,04,054 പേര്‍ക്ക് രാജ്യത്ത് കോവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 2,99,424 പേര്‍ ഇതിനോടകം രോഗമുക്തരായി. 4,105 പേര്‍ക്ക് ഒമാനില്‍ കോവിഡ് കാരണം ജീവന്‍ നഷ്ടമായിട്ടുണ്ട്.