കോട്ടയം: ഇന്നലെ 10 മണി മുതൽ മുറിഞ്ഞ പുഴയ്ക്ക് സമീപം പുല്ലുപാറയിലുണ്ടായ ഉരുൾ പൊട്ടലിൽ കെഎസ്ർടിസി കണ്ടക്ടർ ജെയ്സൺ രക്ഷപെടുത്തിയത് വില പെട്ട മൂന്ന് ജീവനുകളാണ്.
കെഎസ്ർടിസി ബസിനു പുറകിൽ വന്ന കാർ യാത്രികർ ബ്ലോക്കിൽ കിടന്നപ്പോൾ കാറിൽ നിന്നും പുറത്തേക് ഇറങ്ങുമ്പോഴയായിരുന്നു അപകടം. കുതിച്ചെത്തിയ മല വെള്ള പാച്ചിലിൽ ഒഴുകി വന്ന 3 പേരെയും ജെയ്സൺ ബസിലെക് വലിച്ചു കേറ്റുകയായിരുന്നു.
മണ്ണ് മാറ്റാൻ വന്ന ജെസിബിയുടെ മുകളിൽ വരെ മണ്ണിടിഞ്ഞു അപകടമുണ്ടായി. ഇതാണ് ബ്ലോക്ക് ഉണ്ടാവാൻ കാരണം. തുടർന്ന് തേജസ്സ് ബസിലെ യാത്രക്കാരെ പുറകിൽ വന്ന കെഎസ്ർടിസി യിൽ കയറ്റി സുരക്ഷിതരാക്കി. ഉച്ചക്ക് യാത്രകാർക്ക് ഇവരെക്കൊണ്ട് പറ്റുന്ന രീതിയിൽ കുടിവെള്ളവും ഭക്ഷണവും എത്തിച്ചു നൽകി.
തേജസ്സ് നെടുംകണ്ടം ചങ്ങനാശേരി ബസിലെ സ്റ്റാഫുകളായ കണ്ടക്ടർ പ്രവിണ്, ഡ്രൈവർ സുരാജ്, എരുമേലി ഡിപ്പോയിലെ, കെഎസ്ർടിസി കണ്ടക്ടർ ജെയ്സൺ, കെഎസ്ർടിസി ഡ്രൈവർ,ടാക്സി ഡ്രൈവർമാരായ നിതിൻ റിയാസ് എന്നിവരാണ് രക്ഷപ്രവർത്തനത്തിന് ആദ്യം മുതൽ അവസാനം വരെ ഉണ്ടായിരുന്നത്.
റോഡ് പൂർണമായും ബ്ലോക്ക് ആയതോടെ യാത്രക്കാരെ മുറിഞ്ഞ പുഴ പള്ളിയിലും പീരുമെടു കോളേജിലും മറ്റും സുരക്ഷിതമായി എത്തിച്ച ശേഷമാണ് ഇവർ സ്വന്തം വീടുകളിലേക്ക് മടങ്ങിയത്.