ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് രോഗികള്‍ കുറയുന്നു. 24 മണിക്കൂറിനിടെ 14,146 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ കോവിഡ് ബാധിതരുടെ ആകെ എണ്ണം 3,40,67,719 ആയി ഉയര്‍ന്നു.
ഇന്നലെ 144 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ മരണസംഖ്യ 4,52,124 ആയി ഉയര്‍ന്നു. നിലവില്‍ ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം രണ്ടുലക്ഷത്തില്‍ താഴെ എത്തി. 1,95,846 പേരാണ് ചികിത്സയില്‍ കഴിയുന്നത്.
24 മണിക്കൂറിനിടെ 19,788 പേരാണ് രോഗമുക്തി നേടിയത്. രോഗമുക്തരുടെ ആകെ എണ്ണം 3,34,19,749 ആയി ഉയര്‍ന്നു. നിലവില്‍ വാക്‌സിന്‍ സ്വീകരിച്ചവര്‍ 97 കോടി കടന്നു. ഇന്നലെ മാത്രം 41,20,772 പേരാണ് വാക്‌സിന്‍ സ്വീകരിച്ചത്.