തിരുവനന്തപുരം: അതിരൂക്ഷമഴയിൽ സംസ്ഥാനത്ത് വൈദ്യുതി വിതരണം വ്യാപകമായി തകരാറിലായി.സംസ്ഥാനത്തൊട്ടാകെ വൻ നാശനഷ്ടം സംഭവിച്ചെന്ന് കെഎസ്ഇബി എറിയിച്ചു. മദ്ധ്യകേരളമാകെ വൈദ്യുതി വിതരണ സംവിധാനം തകരാറിലായി.
പൊൻകുന്നം ഡിവിഷന് കീഴിൽ വരുന്ന കാഞ്ഞിരപ്പള്ളി, പാറത്തോട്, മുണ്ടക്കയം, കൂട്ടിക്കൽ, എരുമേലി പ്രദേശങ്ങളിലെ എല്ലാ 11 കെ വി ഫീഡറുകൾ അടക്കം വ്യാപകമായി വൈദ്യുതി വിതരണം തകർന്നു. മുണ്ടക്കയം ടൗണിലെ കെഎസ്ഇബി സെക്ഷൻ ഓഫീസ് വെള്ളത്തിലാണ്. പാല ഡിവിഷന്റെ കീഴിലും വലിയ നാശമാണ് ഉണ്ടായത്.