ഡൽഹി : വിദേശകാര്യമന്ത്രി എസ് ജയശങ്കറിന്റെ ഇസ്രായേൽ സന്ദർശനം ഇന്ന് മുതൽ. മൂന്ന് ദിവസം നീണ്ടു നിൽക്കുന്നതാണ് സന്ദർശനം.പുതിയ പ്രധാനമന്ത്രി നഫ്താലി ബെന്നറ്റ് അധികാരമേറ്റ ശേഷം ആദ്യമായാണ് ഇന്ത്യ-ഇസ്രയേൽ ഉന്നതതലയോഗം നടക്കുന്നത്.
ഇസ്രയേലിലെ പ്രധാനമന്ത്രിക്കു പുറമേ വിദേശകാര്യവകുപ്പിലെ മന്ത്രിമാരുമായും മുതിർന്ന ഉദ്യോഗസ്ഥരുമായും ജയശങ്കർ കൂടിക്കാഴ്ച നടത്തും.ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ഇയാൽ ഹുലാത്തയേയും ജയശങ്കർ സന്ദർശിക്കും.ഇന്ത്യയും ഇസ്രായേലും തമ്മിലുള്ള ഉഭയക്ഷി ബന്ധത്തിന്റെ അടിത്തറ ഉറപ്പിക്കലാണ് സന്ദർശനത്തിന്റെ പ്രധാനലക്ഷ്യം