അരുവിക്കര: മഴ കനത്തതിനെത്തുടർന്ന് അരുവിക്കര ഡാമിന്റെ ഷട്ടറുകൾ കൂടുതൽ ഉയർത്തും. തിങ്കളാഴ്ച രാവിലെ ഏഴോടെ 40 സെന്റീമീറ്റർ കൂടി ഷട്ടറുകൾ ഉയർത്തും. ഡാമിന്റെ സമീപത്തും കരമന ആറിന്റെ തീരങ്ങളിലും താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും ജില്ലാ കളക്ടർ അറിയിച്ചു.
ശക്തമായ മഴയിൽ ഡാമിലേക്കുള്ള നീരൊഴുക്ക് വർധിച്ചതിനാൽ ഡാമിന്റെ അഞ്ച് ഷട്ടറുകൾ തുറന്നിരുന്നു. ഒന്നും മൂന്നും ഷട്ടറുകൾ ഒരു മീറ്റർ വീതവും രണ്ടാമത്തെ ഷട്ടർ 20 സെന്റീമീറ്ററും നാലാമത്തേത് 80 സെന്റീമീറ്ററും അഞ്ചാമത്തെ ഷട്ടർ 70 സെന്റീമീറ്ററുമാണ് ഉയർത്തിയത്.