ചെങ്ങന്നൂർ: പമ്പ കരകവിഞ്ഞൊഴുകുകയാണ് തീരപ്രദേശത്ത് താമസിക്കുന്നവർ അതീവ ജാഗ്രത പാലിക്കണം. എന്ത് ആവശ്യം ഉണ്ടായാലും ഉടൻതന്നെ ഫയർഫോഴ്സുമായി 101 ലേക്ക് വിളിച്ച് ബന്ധപ്പെടേണ്ടതാണ്.
ചെങ്ങന്നൂർ നഗരസഭയിലെ ഇടനാട് ജെ.ബി.സ്കൂളിന്‍റെ പരിസര പ്രദേശങ്ങളിലെ ചില കുടുംബങ്ങൾ സ്കൂളിന്‍റെ വരാന്തയിൽ അഭയം തേടിയിരുന്നു. മന്ത്രിയുടെ ആഫീസ് അടിയന്തിരമായി ഇടപെട്ട് സ്കൂൾ തുറന്ന് എല്ലാ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.
ഇടനാട്ടിൽ പമ്പാനദിയോട് ചേർന്ന് താമസിക്കുന്നവർ ആവശ്യമെങ്കിൽ ഇടനാട് ജെ.ബി.സ്കൂളിൻ്റെ പുതിയ കെട്ടിടത്തിലേക്ക് മാറാവുന്നതാണ്.
ഇടനാട് പ്രദേശത്ത് അത്യാവശ്യ സഹായം ആവശ്യമുള്ളവർക്ക് താഴെ പറയുന്ന നമ്പരിൽ ബന്ധപ്പെടാവുന്നതാണ്. ഗോകുൽ കേശവ് +917559840622 , സാബു തോമസ് +918921456615.
ശക്തമായ മഴയിൽ കോട്ടയത്തെ മണിമലയിലെ സ്ഥിതി രൂക്ഷം. ടൗൺ വെള്ളത്തിനടിയിലായി. പലയിടത്തും വീടുകളിൽ ആളുകൾ ഒറ്റപ്പെട്ടു. വെള്ളാവൂർ , കോട്ടാങ്ങൽ, കുളത്തൂർമൂഴി, എന്നിവിടങ്ങളിലും സ്ഥിതി രൂക്ഷമാണ്.
നേരത്തെ തന്നെ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിരുന്ന കോഴിക്കോട് ജില്ലയില്‍ വൈകിട്ടോടെയാണ് മഴ ശക്തമായത്. വൈകിട്ട് ആറുമണിക്ക് ശേഷമാണ് ജില്ലയുടെ വിവിധയിടങ്ങളില്‍ മഴ ശക്തിപ്രാപിച്ചത്.
അതിശക്തമായ മഴയാണ് കഴിഞ്ഞ മണിക്കൂറുകളില്‍ കേരളത്തിലുണ്ടായത്. മഴയ്ക്ക് കാരണമായ ന്യൂനമര്‍ദത്തിന്റെ ശക്തി കുറയുന്നതായാണ് ഒടുവിലത്തെ വിവരം. കോട്ടയം, ഇടുക്കി ജില്ലകളിലാണ് കൂടുതല്‍ നാശനഷ്ടമുണ്ടായത്. കോട്ടയം ജില്ലയിലെ കൂട്ടിക്കലിലും ഇടുക്കിയിലെ കൊക്കയാറിലും ഉരുള്‍പൊട്ടി.
നിലവില്‍ തെക്കന്‍ കേരളത്തിലും മധ്യകേരളത്തിലും മഴ ശക്തമായി തുടരുകയാണ്. രണ്ട് ദിവസമായി തുടരുന്ന മഴയില്‍ പലയിടത്തും വീടുകളും കൃഷിയും നശിച്ചു. പുഴകള്‍ കരകവിഞ്ഞൊഴുകുന്നു. കടല്‍ പ്രക്ഷുബ്ദമാണ്. ഡാമുകള്‍ തുറന്നു. അതിതീവ്രമഴ തുടരുന്ന എല്ലാ മേഖലകളിലും രക്ഷാ പ്രവര്‍ത്തനം ശക്തമാക്കാന്‍ മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്ത ഉന്നതതല യോഗം തീരുമാനിച്ചിട്ടുണ്ട്.