പത്തനംതിട്ട: പമ്പാനദിയിൽ ജലനിരപ്പ് പതുക്കെ ഉയരുന്നുണ്ട്. ജനങ്ങൾ ഭയപ്പെടേണ്ട സാഹചര്യം ഇല്ല. പക്ഷേ ജാഗ്രത ഉണ്ടായിരിക്കണം.
ചെങ്ങന്നൂർ നഗരസഭയിലെ ഇടനാട് ജെ.ബി.സ്കൂളിന്‍റെ പരിസര പ്രദേശങ്ങളിലെ ചില കുടുംബങ്ങൾ സ്കൂളിന്‍റെ വരാന്തയിൽ അഭയം തേടിയിരുന്നു. മന്ത്രിയുടെ ആഫീസ് അടിയന്തിരമായി ഇടപെട്ട് സ്കൂൾ തുറന്ന് എല്ലാ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.
ഇടനാട്ടിൽ പമ്പാനദിയോട് ചേർന്ന് താമസിക്കുന്നവർ ആവശ്യമെങ്കിൽ ഇടനാട് ജെ.ബി.സ്കൂളിൻ്റെ പുതിയ കെട്ടിടത്തിലേക്ക് മാറാവുന്നതാണ്.
ജില്ലയിലെ പ്രധാന അണക്കെട്ടുകളെല്ലാം നിറഞ്ഞുകവിഞ്ഞു. ചിലയിടങ്ങളിൽ ഉരുൾപൊട്ടലിനെ തുടർന്ന് വ്യാപക കൃഷിനാശമുണ്ടായി.
കുമ്പഴയിലെ താഴ്ന്ന പ്രദേശങ്ങൾ പൂർണമായും വെള്ളത്തിലായി കഴിഞ്ഞു. പമ്പയാറിൽ ജലനിരപ്പ് ഉയർന്നതിനാൽ റാന്നി ഇട്ടിയപ്പാറ ബസ് സ്റ്റാൻഡിന് സമീപത്തേയ്ക്ക് വെള്ളം കയറുകയാണ്. വെള്ളം കയറുവാന്‍ സാധ്യത നിലനില്‍ക്കുന്നതിനാല്‍ വ്യാപാരികളും ജാഗ്രതയിലാണ്.
മഴവെള്ളം ഒഴുകി പോകാനാകാതെ പത്തനംതിട്ടയിലെ കെഎസ്ആർടിസി ഗാരേജ് വെള്ളത്തിനടിയിലായതായും റിപ്പോർട്ടുണ്ട്. അടൂരിൽ വൈദ്യുതി നിലച്ചു. ജില്ലയിൽ എവിടെയും ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല.
ഇടനാട് പ്രദേശത്ത് അത്യാവശ്യ സഹായം ആവശ്യമുള്ളവർക്ക് താഴെ പറയുന്ന നമ്പരിൽ ബന്ധപ്പെടാവുന്നതാണ്.
ഗോകുൽ കേശവ് +917559840622
, സാബു തോമസ് +918921456615
https://www.facebook.com/plugins/video.php?height=314&href=https%3A%2F%2Fwww.facebook.com%2Fdc.pathanamthitta%2Fvideos%2F2159174707554933%2F&show_text=false&width=560&t=0