തിരുവല്ല: പത്തനംതിട്ട ജില്ലയിൽ നാശം വിതച്ച് കനത്തമഴ തുടരുന്നു. ജില്ലയിലെ പ്രധാന അണക്കെട്ടുകളെല്ലാം നിറഞ്ഞുകവിഞ്ഞു. ചിലയിടങ്ങളിൽ ഉരുൾപൊട്ടലിനെ തുടർന്ന് വ്യാപക കൃഷിനാശമുണ്ടായി.
കുമ്പഴയിലെ താഴ്ന്ന പ്രദേശങ്ങൾ പൂർണമായും വെള്ളത്തിലായി കഴിഞ്ഞു. പമ്പയാറിൽ ജലനിരപ്പ് ഉയർന്നതിനാൽ റാന്നി ഇട്ടിയപ്പാറ ബസ് സ്റ്റാൻഡിന് സമീപത്തേയ്ക്ക് വെള്ളം കയറുകയാണ്. വെള്ളം കയറുവാന്‍ സാധ്യത നിലനില്‍ക്കുന്നതിനാല്‍ വ്യാപാരികളും ജാഗ്രതയിലാണ്.
മഴവെള്ളം ഒഴുകി പോകാനാകാതെ പത്തനംതിട്ടയിലെ കെഎസ്ആർടിസി ഗാരേജ് വെള്ളത്തിനടിയിലായതായും റിപ്പോർട്ടുണ്ട്. അടൂരിൽ വൈദ്യുതി നിലച്ചു. ജില്ലയിൽ എവിടെയും ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല.
https://www.facebook.com/plugins/video.php?height=314&href=https%3A%2F%2Fwww.facebook.com%2Fdc.pathanamthitta%2Fvideos%2F2159174707554933%2F&show_text=false&width=560&t=0