കോട്ടയം: കനത്തമഴയിൽ പൂഞ്ഞാർ മുൻ എംഎൽഎ പി.സി. ജോർജിന്റെ വീടും മുങ്ങി. അരയ്ക്കൊപ്പം വെള്ളത്തിൽ നിന്ന് കാര്യങ്ങൾ വിശദീകരിക്കുന്ന മകൻ ഷോൺ ജോർജിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുകയാണ്. തന്റെ വീടിന്റെ സമീപത്ത് ആദ്യമായാണ് ഇത്രയും വെള്ളം കയറുന്നതെന്ന് ഷോണ്‍ ജോര്‍ജ് വീഡിയോയില്‍ പറയുന്നു.
ശക്തമായ മഴയിൽ വീടിനുള്ളിൽ വെള്ളം കയറിയിരിക്കുകയാണ്. തന്റെ ജീവിതത്തിൽ ഇങ്ങനെയൊന്ന് കണ്ടിട്ടില്ല. ഈരാറ്റുപേട്ടയിലും ഇത്തരമൊരു സംഭവം ആദ്യമായാണ്. ജനങ്ങൾ നേരിട്ട് രക്ഷാപ്രവർത്തനത്തിന് ഇറങ്ങുന്നുണ്ടെന്നും പി.സി. ജോർജ് പറഞ്ഞു.
കൂട്ടിക്കല്‍ പ്ലാപ്പള്ളി മേഖലയില്‍ നിരവധി വീടുകള്‍ വെള്ളത്തില്‍ ഒലിച്ചുപോയിട്ടുണ്ട്. പതിമൂന്നോളം പേരെ കാണാതായി. ആ മേഖല പൂര്‍ണമായും ഒറ്റപ്പെട്ട അവസ്ഥയിലാണ്. രക്ഷാപ്രവര്‍ത്തകര്‍ക്ക് പോലും അങ്ങോട്ട് പോവാനാവുന്നില്ല. ഈ മേഖലയുടെ കാലാവസ്ഥയില്‍ എയര്‍ ലിഫ്റ്റിങ് പ്രായോഗികമല്ലെന്നും ഷോണ്‍ വ്യക്തമാക്കി.
സംസ്ഥാനത്ത് അഞ്ചു ജില്ലകളില്‍ റെഡ് അലേര്‍ട്ട്. ശക്തമായ മഴ തുടരുന്ന പശ്ചാത്തലത്തില്‍ പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍ ജില്ലകളിലാണ് റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.