തിരുവനന്തപുരം: സംസ്ഥാനത്ത് 19 വരെ മഴ തുടരുമെന്ന മുന്നറിയിപ്പിന്‍റെ പശ്ചാത്തലത്തിൽ ആ ദിവസം വരെ ശബരിമല തീർത്ഥാടനം ഒഴിവാക്കാന്‍ നിര്‍ദേശം. മലയോര മേഖലകളിൽ വാഹന ഗതാഗതം നിയന്ത്രിച്ചിട്ടുണ്ട്.
പത്തനംതിട്ട ജില്ലയില്‍ കക്കി – ആനത്തോട് ഡാമില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളതും അതി ശക്തമായ മഴ തുടരുന്നതും കണക്കിലെടുത്ത്, ശബരിമല തുലാ മാസ പൂജാ ദര്‍ശനത്തിനായി എത്തുന്ന തീര്‍ഥാടകര്‍ പമ്പാ ത്രിവേണി സരസിലും അനുബന്ധ കടവുകളിലും ഇറങ്ങുന്നത് അപകടകരമായതിനാല്‍ ഒഴിവാക്കണമെന്ന് പത്തനംതിട്ട ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍പേഴ്‌സണും ജില്ലാ കളക്ടറുമായ ഡോ. ദിവ്യ എസ്. അയ്യര്‍ അറിയിച്ചു.
പാലിക്കേണ്ട നിർദേശങ്ങൾ :
1. അപകടകരങ്ങളായ കടവുകളിലും മറ്റും മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിച്ചിട്ടുണ്ട് എന്ന് ഇറിഗേഷന്‍, തദ്ദേശ സ്ഥാപനങ്ങള്‍ ഉറപ്പു വരുതെണ്ടാതാണ്.
2. നദികളിലും, കടവുകളിലും കുളിക്കാനായി ഇറങ്ങുന്നത് നിരോധിച്ച വിവരം തീർത്ഥാടകര്‍ക്കും, പൊതുജനങ്ങള്‍ക്കുമായി (വിവിധ ഭാഷകളില്‍ ഉള്‍പ്പടെ ) മൈക്കിലൂടെ അറിയിപ്പ് നല്‍കുന്നതിനു പൊലീസ്, അഗ്നി രക്ഷാവകുപ്പ്, തദ്ദേശ സ്ഥാപനങ്ങള്‍ എന്നിവര്‍ നടപടി സ്വീകരിക്കേണ്ടതാണ്.
3. വന മേഖലയില്‍ അറിയിപ്പ് നല്‍കുന്നതിനു ഡിവിഷണല്‍ ഫോറെസ്റ്റ് ഓഫീസര്‍മാര്‍ നടപടി സ്വീകരിക്കേണ്ടതാണ്.
4. ഈ നിര്‍ദേശങ്ങള്‍ പാലിക്കപ്പെടുന്നത് ഉറപ്പു വരുത്തുന്നതിനായി പൊലീസ്, വനം വകുപ്പ് എന്നിവര്‍ പ്രത്യേക പട്രോള്ളിംഗ് ടീമിനെ നിയോഗിക്കേണ്ടതാണ്.
5. പമ്പയിലും പരിസര പ്രദേശങ്ങളിലും ഇക്കാര്യം ശബരിമല എക്സിക്യൂട്ടീവ് ഓഫീസര്‍, പൊലീസ്, ഡുട്ടി മജിസ്ട്രേറ്റ് എന്നിവര്‍ ഉറപ്പു വരുതെണ്ടാതാണ് .