തിരുവനന്തപുരം: സംസ്ഥാനത്തെ പ്രളയ സാഹചര്യം കണക്കിലെടുത്ത് കോളേജുകൾ ഉൾപ്പെടെയുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ പൂർണ തോതിൽ തുറക്കുന്നത് ബുധനാഴ്ചയിലേക്ക് നീട്ടി.
തീവ്ര മഴയെ തുടർന്നാണ് തിങ്കളാഴ്ച തുടങ്ങാനിരുന്ന ക്ലാസുകൾ ബുധനാഴ്ചയിലേക്ക് മാറ്റിയത്. മുഖ്യമന്ത്രി വിളിച്ചു ചേർത്ത അടിയന്തര ഉന്നതതല യോഗത്തിലാണ് തീരുമാനം.