കണ്ണൂർ: പാനൂര്‍ പാത്തിപ്പാലത്ത് ദുരൂഹസാഹചര്യത്തില്‍ പുഴയില്‍ വീണു മരിച്ച ഒന്നര വയസുകാരിയുടേത് കൊലപാതകമെന്ന് സിറ്റി പോലീസ് കമ്മീഷ്ണർ. ഒളിവിൽ കഴിയുന്ന ഷിജുവിനെ കുറിച്ച് സൂചനകൾ ലഭിച്ചെന്ന് സിറ്റി പോലീസ് കമ്മിഷൻ പറഞ്ഞു. പ്രതിയെ കണ്ടെത്താനുള്ള ശ്രമം ഊർജിതമാണെന്നും പ്രതിയെ കുറിച്ച് ലഭിച്ച വിവരങ്ങൾ വെളിപ്പെടുത്താനായിട്ടില്ലെന്നും പോലീസ് അറിയിച്ചു.
അൻവിതയെ കൊലപ്പെടുത്തിയതിനും സോനയെ കൊല്ലാൻ ശ്രമിച്ചതിനും കേസെടുത്തിട്ടുണ്ടെന്നും സിറ്റി പോലീസ് കമ്മീഷ്ണർ വ്യക്തമാക്കി. പാനൂർ പാത്തിപ്പാലത്ത് അമ്മയെയും കുഞ്ഞിനെയും പുഴയിൽ വീണ നിലയിൽ കണ്ടെത്തിയത് ഇന്നലെയാണ്. ഇന്നലെ രാത്രി ഏഴരയോടെയാണ് സംഭവം.
പാത്തിപ്പാലം വളള്യായി റോഡിൽ ചാത്തൻമൂല ഭാഗത്തെ പുഴയിലാണ് ദുരുഹ സാഹചര്യത്തിൽ അമ്മയെയും കുഞ്ഞിനെയും കണ്ടത്. അമ്മയുടെ നിലവിളി കേട്ട നാട്ടുകാർ ഓടിയെത്തി സോനയെ രക്ഷപ്പെടുത്തുകയായിരുന്നു. ഒന്നര വയസ്സുകാരി അൻവിത മരിച്ചു.
ഭർത്താവിൻ്റെ കൂടെ ബൈക്കിൽ രണ്ടു പേരും പുഴക്ക് സമീപത്ത് എത്തുകയായിരുന്നുവെന്നാണ് വിവരം. ബൈക്ക് പുഴയുടെ സമീപത്ത് കണ്ടടുത്തു. ഭർത്താവ് ഷിനുവിനെ പരിസരത്ത് കണ്ടെത്തിയിട്ടില്ല. ഇയാൾക്കായി കതിരൂർ പോലീസ് അന്വേഷണമാരംഭിച്ചിട്ടുണ്ട്. ഷിനു പുഴയിലേക്ക് തള്ളി വിട്ടതായി സോന പോലീസിന് മൊഴി നൽകിയിട്ടുണ്ട്. സംഭവത്തിൽ ദുരൂഹതയുണ്ടെന്നാണ് പോലീസിൻ്റെ പ്രാഥമിക നിഗമനം.