2023 ഏഷ്യാ കപ്പിന് പാകിസ്താൻ വേദിയാവും. ഇന്നലെ ദുബായിൽ ചേർന്ന എസിസി യോഗത്തിലാണ് തീരുമാനം. ന്യൂട്രൽ വേദിയല്ല, പാകിസ്താനിൽ തന്നെ ഏഷ്യാ കപ്പ് നടത്തുമെന്ന് പിസിബി ചെയർമാൻ റമീസ് രാജ അറിയിച്ചു.
ഏകദിന ഫോർമാറ്റിലാണ് 2023ലെ ഏഷ്യാ കപ്പ്. അടുത്ത വർഷം ശ്രീലങ്ക വേദിയാവുന്ന ഏഷ്യാ കപ്പ് ടി-20 ഫോർമാറ്റിലാണ്.
ടി-20 ലോകകപ്പ് യോഗ്യതാ മത്സരങ്ങൾ ഒക്ടോബർ 17ന് ആരംഭിക്കും. ഒക്ടോബർ 23 മുതലാണ് സൂപ്പർ 12 മത്സരങ്ങൾ ആരംഭിക്കുക. ഒക്ടോബർ 24ന് ഇന്ത്യ-പാകിസ്താൻ മത്സരം നടക്കും. നവംബർ 8ന് ഗ്രൂപ്പ് ഘട്ട മത്സരങ്ങൾ അവസാനിക്കും. നവംബർ 10, 11 തീയതികളിൽ സെമിഫൈനലുകളും നവംബർ 14ന് ഫൈനലും നടക്കും.