വാഷിങ്ടണ്‍: കോവിഡ് വ്യാപനത്തെ തുടര്‍ന്ന്‍ വിദേശത്തുനിന്നുള്ള യാത്രകാര്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങള്‍ പിന്‍വലിച്ച് അമേരിക്ക. കോവിഡ് പ്രതിരോധ വാക്‌സിന്റെ രണ്ടു ഡോസും സ്വീകരിച്ച വിദേശത്തുനിന്നുള്ള യാത്രക്കാര്‍ക്ക് വ്യോമ-കര-നാവിക മാര്‍ഗങ്ങളിലൂടെ അമേരിക്കയിലേക്ക് പ്രവേശിക്കാന്‍ അനുമതി നല്‍കും. നവംബര്‍ എട്ടുമുതലാണ് ഇത് പ്രാബല്യത്തില്‍ വരിക.
2020 മാർച്ചിലാണ് അമേരിക്ക വിദേശയാത്രക്കാർക്ക് പ്രവേശന വിലക്ക് ഏർപ്പെടുത്തിയത്. ഇന്ത്യ, ബ്രസീൽ, ചൈന, ബ്രിട്ടൻ തുടങ്ങിയ രാജ്യങ്ങൾക്കാണ് അമേരിക്ക നിയന്ത്രണം ഏർപ്പെടുത്തിയത്. അയൽരാജ്യങ്ങളായ കാനഡയ്‌ക്കും മെക്‌സിക്കോയ്‌ക്കും വരെ അമേരിക്ക വിലക്ക് ഏർപ്പെടുത്തിയിരുന്നു.
കടുത്ത നിയന്ത്രണങ്ങൾ അമേരിക്കയുടെ സമ്പത്ത് വ്യവസ്ഥയെ പ്രതികൂലമായി ബാധിച്ചതായാണ് വിലയിരുത്തൽ. ആഗോളതലത്തിൽ വാക്‌സിനേഷൻ വേഗത്തിലാക്കിയതാണ് നിയന്ത്രണങ്ങൾ പിൻവലിക്കാൻ കാരണം.