പത്തനംതിട്ട: പത്തനംതിട്ടയിലെ കക്കി-ആനത്തോട് ഡാമിൽ റെഡ് അലേർട്ട്. ഡാമിന്റെ പരമാവധി സംഭരണ ശേഷിയിലേക്ക് ജലനിരപ്പ് അടുത്തതോടെയാണ് റെഡ് അലേർട്ട് പ്രഖ്യാപിച്ചത്. മുൻപ് ബ്ലൂ, ഓറഞ്ച് അലേർട്ടുകൾ പുറപ്പെടുവിച്ചിരുന്നു.
ഇന്ന് വൈകിട്ട് അഞ്ച് മണിയോടെ ഡാമിൻ്റെ ജലനിരപ്പ് 978.33 മീറ്ററിൽ എത്തിയപ്പോൾ റെഡ് അലേർട്ട് പുറപ്പെടുവിക്കുകയായിരുന്നു. ഡാമിൻ്റെ പരമാവധി സംഭരണ ശേഷി 981.46 മീറ്ററാണ്.
ജലനിരപ്പുയർന്നാൽ നാളെ രാവിലെ 8 മണിക്ക് ഡാം തുറക്കും. കക്കാട്ട് ആറിൻ്റെയും പമ്പാ നദിയുടെയും തീരത്ത് അതീവ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു.